തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി,
റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കമാകും. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക. പരീക്ഷ സുഗമമായി നടത്തുന്നതിന് വേണ്ടുന്ന എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്നും വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേരുന്നതായും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

ഹയർ സെക്കന്ററി പരീക്ഷകളുടെ സമയത്തിൽ നേരിയമാറ്റം: സമയമാറ്റം വെള്ളിയാഴ്ച്ചകളിൽ
തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന ഹയർ സെക്കന്ററി പരീക്ഷകളിൽ നേരിയ സമയ...