പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഐടിഐകളില്‍ പാരമ്പര്യ കോഴ്സുകള്‍ക്കും പ്രാധാന്യം നല്‍കും: മന്ത്രി കെ.രാധാകൃഷ്ണൻ

Mar 2, 2024 at 4:00 pm

Follow us on

മലപ്പുറം:ഐ ടിഐകളിൽ ഭൗതിക സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തി ആധുനിക കോഴ്സുകള്‍ക്കൊപ്പം പാരമ്പര്യ കോഴ്സുകൾക്കും പ്രാധാന്യം നൽകുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. പഠനത്തോടൊപ്പം തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്ന രീതിയിലാണ് ഐടിഐകളിലെ പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊന്നാനി ഐ.ടി.ഐ യുടെ കെട്ടിടോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആനുകൂല്യങ്ങൾക്ക് കാത്ത് നിൽക്കാതെ മെച്ചപ്പെട്ട വിദ്യഭ്യാസം നൽകി ഓരോ മനുഷ്യനെയും സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2.19 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പൊന്നാനി ഐ.ടി.ഐ യുടെ കെട്ടിടത്തിനോടൊപ്പം 3.10 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച കണ്ണൂർ മാടായി ഐ.ടി.ഐ യുടെ ‘ കെട്ടിടോദ്ഘാടനവും ഓൺലൈനായി മന്ത്രി നിർവ്വഹിച്ചു. ശിലാഫലക അനാച്ഛാദനവും മന്ത്രി നിര്‍വഹിച്ചു.
ഇഴുവത്തിരുത്തി ഐ.ടി.ഐയിൽ നടന്ന ചടങ്ങിൽ പി. നന്ദകുമാർ എം.എൽ എ അധ്യക്ഷനായി. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം,വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, പൊന്നാനി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ അജീന ജബ്ബാർ, ഒ. ഒ. ഷംസു, രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീർ, നഗരസഭാ പ്രതിനിധികൾ, ജില്ലാ പട്ടികജാതി വികസന ഓഫീസർ മണികണ്ഠൻ, പൊന്നാനി നഗരസഭാ പട്ടിക വികസന ഓഫീസർ റിയാസ്, ഐ.ടി.ഐ പ്രിൻസിപ്പല്‍ എ.പ്രീത തുടങ്ങിയവർ പങ്കെടുത്തു.

Follow us on

Related News