തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ് കോളജുകളിലെ മികച്ച അധ്യാപകർക്ക് സർവകലാശാല ഏർപ്പെടുത്തിയ പ്രഫ.എം.എം. ഗനി അവാർഡിന്റെ 2022 – 23 അക്കാദമിക വർഷത്തേക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്ന അവസാന തീയതി മാർച്ച് 15വരെ നീട്ടി. 10 വർഷത്തിൽ കുറയാത്ത അധ്യാപന സേവനമുള്ളവർക്ക് നേരിട്ടോ പ്രിൻസിപ്പൽ / കോളേജ് അഡ്മിൻ മുഖേനയോ സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സംശയങ്ങൾക്ക് ghaniaward@uoc.ac.in എന്ന ഇ-മെയിലിലോ 0494-2407154 എന്ന നമ്പറിലോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...