തിരുവനന്തപുരം:കേരളത്തിലെ അഞ്ച് ഗവ. ഫാർമസി കോളജുകളിലെയും 51 സ്വകാര്യ സ്വാശ്രയ ഫാർമസി കോളജുകളിലെയും ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമം ആരംഭിച്ചു. http://cee.kerala.gov.in ലെ B.Pharm (LE) 2023-Candiate Portal ലിങ്ക് വഴി വിദ്യാർഥികൾക്ക് ആപ്ലിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ രേഖപ്പെടുത്തി ഹോം പേജിൽ പ്രവേശിച്ച് ‘Option Registration’ മെനുവിലൂടെ മാർച്ച് 4ന് വൈകിട്ട് 5 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. തപാൽ, ഫാക്സ് എന്നിവ മുഖേനയോ നേരിട്ടോ സമർപ്പിക്കുന്ന ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, പ്രോസ്പെക്ടസ് എന്നിവയ്ക്കും വിശദവിവരങ്ങൾക്കും http://cee.kerala.gov.in സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാം
തിരുവനന്തപുരം:2024-ലെ ബിഫാം കോഴ്സിൽ സർക്കാർ/സ്വാശ്രയ കോളജുകളിൽ നിലവിൽ ഒഴിവുള്ള...