തിരുവനന്തപുരം:2024 ജനുവരി 21ന് നടന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (SET) ഫലം പ്രസിദ്ധീകരിച്ചു. http://prd.kerala.gov.in, http://kerala.gov.in, http://lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാണ്. ആകെ 19464 പേർ പരീക്ഷ എഴുതിയതിൽ 5103 പേർ വിജയിച്ചു. വിജയശതമാനം 26.22. പാസ്സായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എൽ.ബി.എസ് സെന്ററിന്റെ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ആഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം. സെറ്റ് സർട്ടിഫിക്കറ്റുകൾ മേയ് മാസം മുതൽ വിതരണം ചെയ്യും. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷാഫോം മാർച്ച് 15 മുതൽ വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560311, 312, 313, 314.
- ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ കോഴ്സുകൾ: സ്‌പെഷ്യൽ അലോട്ട്മെന്റ് 15ന്
- മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്
- സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്കാരം
- ബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെ
- വിവിധ യൂണിവേഴ്സിറ്റികളുടെ പേരിലുള്ള വ്യാജ സര്ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽ









