തിരുവനന്തപുരം:കെ.ടെറ്റ് ഒക്ടോബർ 2023 കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം http://pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ
🔵സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സ് നടത്തുന്ന എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദവും കെമാറ്റ്/ സിമാറ്റ്/ സിഎറ്റി യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും http://kittsedu.org വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: http://kittsedu.org, 9446529467/ 0471- 2327707.