തിരുവനന്തപുരം:മികച്ച മാർക്കൊടെ പ്ലസ് ടു പാസായവർക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ റോഹ്‌തക്കിൽ പഞ്ചവത്സര എംബിഎ കോഴ്സിന് അവസരം. 5 വർഷത്തെ പഠനം പൂർത്തിയാക്കിയാൽ എംബിഎ ബിരുദം ലഭിക്കും. 3 വർഷം പൂർത്തിയാക്കി 5 ഗ്രേഡ് പോയിന്റ് നേടുന്നവർക്കാണ് എംബിഎയിലേക്കു പ്രവേശനം നൽകുക. മറ്റുള്ളവർക്ക് 3വർഷംകൊണ്ട് ബിബിഎ നേടാം. പത്താം ക്ലാസ്സിലും പ്ലസ് ടുവിലും 60ശതമാനം മാർക്കോടെ വിജയിച്ചവർക്കാണ് പ്രവേശനം. പ്രായപരിധി 20വയസ്. ആകെ 165 സീറ്റുകളാണ് ഉള്ളത്. അപേക്ഷ ഓൺലൈനായി ഏപ്രിൽ 10 വരെ നൽകാം. 4500 രൂപയാണ് അപേക്ഷ ഫീസ്. മേയ് 18ന് നട ത്തുന്ന പരീക്ഷയുടെയും തുടർന്ന് നടക്കുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി...