പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകൾ ഫെബ്രുവരി 17 മുതൽ

Feb 15, 2024 at 5:30 pm

Follow us on

തിരുവനന്തപുരം:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, 3 ഡി അനിമേഷൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പുകൾക്ക് 17ന് തുടക്കമാകും. ശംഖുമുഖം സെന്റ് റോക്സ് ഹൈസ്‌കൂളിൽ നടക്കുന്ന തിരുവനന്തപുരം ജില്ലാ ക്യാമ്പ് 18ന് വൈകുന്നേരം 3.30-ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സന്ദർശിക്കും. എ.ഐ/ റോബോട്ടിക്‌സ് ഉൾപ്പെടുന്ന ലിറ്റിൽ കൈറ്റ്‌സിന്റെ പരിഷ്‌കരിച്ച പ്രവർത്തന പുസ്തകം ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്യും. പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 2174 ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലായി 1.8 ലക്ഷം അംഗങ്ങളാണുള്ളത്. യൂണിറ്റുകളിൽ നടന്ന സ്‌കൂൾതല ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 15000 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. ഉപജില്ലാക്യാമ്പിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 1200 കുട്ടികളാണ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കുന്നത്. ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ്, അനിമേഷൻ മേഖലയിൽ തിരഞ്ഞെടുത്തവർക്ക് പ്രത്യേകം സെഷനുകളുണ്ടാകും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ 17, 18-നും മറ്റു ജില്ലകളിൽ 24, 25-നുമാണ് ജില്ലാ ക്യാമ്പ്. ജില്ലാ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് മെയ് അവസാനവാരം നടക്കുന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.

Follow us on

Related News