തിരുവനന്തപുരം: ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷ മെയ് 5ന്. 5ന് ഉച്ചയ്ക്ക് 2മണി മുതൽ വൈകിട്ട് 5.20 വരെയാണ് പരീക്ഷ. വിദ്യാർത്ഥികൾക്ക് മാർച്ച് 9ന് വൈകിട്ട് 5 വരെ അപേക്ഷ നൽകാം. കഴിഞ്ഞ വർഷം വരെ നീറ്റ്-യുജി റജിസ്ട്രേഷന് ഈ വർഷം പുതിയ വെബ്സൈറ്റ് ആണ് സജ്ജമാക്കിയിട്ടുള്ളത്. വിശദവിവരങ്ങൾ https://neet.ntaonline.in ൽ ലഭ്യമാണ്. 9ന് രാത്രി 11.50 വരെയാണ് ഫീസ് അടയ്ക്കാനുള്ള അവസരം. ജനറൽ വിഭാഗത്തിനു 1700 രൂപയാണ് അപേക്ഷ ഫീസ്. ഒബിസി, സാമ്പത്തികപിന്നാക്ക വിഭാഗക്കാർക്ക് തുടങ്ങിയവർക്ക് 1600 രൂപയും എസ് സി, എസ്ടി, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1000 രൂപയുമാണു അടയ്‌ക്കേണ്ടത്. രാജ്യത്തെ എംബിബിഎസ് പ്രവേശ നത്തിനുള്ള ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയാണ് നീറ്റ്-യുജി.
ഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ 2026-27 അധ്യയന വർഷത്തെ...








