തൃശൂര്‍: കേരള കലാമണ്ഡലത്തിൽ ആർത്തവ അവധി പ്രഖ്യാപിച്ചു. ആർത്തവ അവധി ഉൾപ്പെടെ വിദ്യാർഥിനികൾക്ക് വേണ്ട ഹാജർ 73 ശതമാനമായി കുറച്ചു. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധി വിദ്യാർഥികൾക്ക് ലഭിക്കും. സർവകലാശാലയിലെ എസ്.എഫ്‌ഐ യൂണിറ്റ് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു രജിസ്ട്രാറുടെ തീരുമാനം. കലാമണ്ഡലത്തിലെ ബിരുദം, ബിരുദാനന്തര, ഗവേഷണ കോഴ്സുകളിലെ വിദ്യാർഥിനികൾക്കാണ് അവധി.
നേരത്തെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥിനികൾക്കും ആർത്തവ അവധി അനുവദിച്ചിരുന്നു.
ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം
തിരുവനന്തപുരം:കോഴിക്കോട് ലോ കോളജിൽ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്), ത്രിവത്സര...