പ്രധാന വാർത്തകൾ
സിലബസിന് പുറത്തുനിന്ന് ചോദ്യം വന്നാൽ വിദ്യാർത്ഥികൾക്ക് പരാതി ഉന്നയിക്കാമെന്ന് സിബിഎസ്ഇകേരളത്തിന് പുതിയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്: ഉദ്ഘാടനം നാളെഏവിയേഷൻ വിഭാഗത്തിൽ സീനിയർ ടെക്നിക്കൽ കൺസൾട്ടന്റ് നിയമനം: അപേക്ഷാ തിയതി നീട്ടിവിദ്യാർത്ഥികൾക്ക് കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്: ഒന്നാംസമ്മാനം ട്രോഫിയും ഒരു ലക്ഷം രൂപയുംബിരുദം മുതലുള്ള വിദ്യാർത്ഥികൾക്ക് ‘സ്നേഹപൂർവം’ പദ്ധതിക്ക് അപേക്ഷിക്കാംഎയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ അധ്യാപക ഒഴിവ്പട്ടിക വിഭാഗക്കാർക്ക് മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് ക്രാഷ് കോഴ്സ്‘മാർച്ച്‌’ പരീക്ഷാ ഹാളിലേക്ക്: എസ്എസ്എൽസി, ഹയർ സെക്കൻഡറി ക്രമീകരണങ്ങൾ പൂർത്തിയായിPM-YASASVI 2024: വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാംഅസി.പ്രഫസർ, ലാബ് ടെക്നീഷ്യൻ, ഹിന്ദി അദ്ധ്യാപകൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ: തൊഴിൽ വാർത്തകൾ

ചോദ്യപേപ്പർ ചോർച്ച മുതൽ ആൾമാറാട്ടം വരെയുള്ള തട്ടിപ്പുകൾക്ക് ഇനി 10 വർഷംവരെ തടവുശിക്ഷ

Feb 6, 2024 at 5:27 pm

Follow us on

ന്യൂഡൽഹി: രാജ്യത്ത് നീറ്റ് അടക്കമുള്ള മത്സര പരീക്ഷകളിലെ ക്രമക്കേട് തടയാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ഇനിമുതൽ ചോദ്യപ്പേപ്പർ ചോർച്ച മുതൽ ആൾമാറാട്ടം വരെയുള്ള തട്ടിപ്പുകൾക്ക് 3 വർഷം മുതൽ 10 വർഷം വരെയുള്ള തടവുശിക്ഷ ലഭിക്കും. വിവിധ മത്സര പരീക്ഷകളിലെ ക്രമക്കേടിന് 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും ഒരു കോടി രൂപ പിഴയും ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. പരീക്ഷ നടത്തുന്ന സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ വരെ പിഴയും പരീക്ഷാ ചെലവ് നൽകലും ശിക്ഷയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തെ പൊതുപരീക്ഷ നടത്തുന്നതില്‍ നിന്ന് നാല് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്യും.
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വിവിധ പരീക്ഷകൾ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡുകൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ, വിവിധ കേന്ദ്ര വകുപ്പുകളുടെയും അവയുടെ അനുബന്ധ കാര്യാലയങ്ങളിലേക്കുമുള്ള റിക്രൂട്ട്മെന്റ് പരീക്ഷകൾ തുടങ്ങിയവ പുതിയ നിയമനത്തിന്റെ പരിധിയിൽ വരും.


മത്സര പരീക്ഷകളിലെ 15 തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇനി ശിക്ഷ ലഭിക്കും. ചോദ്യപേപ്പർ ചോർച്ച മുതൽ പരീക്ഷയിലെ ആൾമാറാട്ടം, ഉത്തരക്കടലാസുകളിൽ കൃത്രിമം കാണിക്കൽ, രേഖകളിൽ കൃത്രിമം കാണിക്കൽ, കമ്പ്യൂട്ടർ അടിസ്ഥാനപ്പെടുത്തി പരീക്ഷാവ്യവസ്ഥകളിൽ കൃത്രിമം തുടങ്ങി പതിഞ്ചോളം ക്രമക്കേടുകൾ ആണ് പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നത്.
ഒരു വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കിൽ മൂന്നുമുതൽ 5വർഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയും നൽകാം. പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് വ്യക്തമായാൽ 5മുതൽ 10 വർഷംവരെ തടവ് ലഭിക്കും. ഇത്തരം കുറ്റം ചെയ്യുന്നവർക്ക് ഒരു കോടി രൂപയിൽ കുറയാത്ത പിഴയും ചുമത്തും. ക്രമക്കേടിന്
ഏതെങ്കിലും സ്ഥാപനങ്ങൾ കൂട്ടുനിന്നാൽ അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും നിയമം അനുശാസിക്കുന്നുണ്ട്.


പരീക്ഷ നടത്തിപ്പിയുള്ള ഏജൻസികൾക്ക് വീഴ്ച സംഭവിച്ചാൽ ഒരു കോടി രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും.

[

Follow us on

Related News