പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

ചോദ്യപേപ്പർ ചോർച്ച മുതൽ ആൾമാറാട്ടം വരെയുള്ള തട്ടിപ്പുകൾക്ക് ഇനി 10 വർഷംവരെ തടവുശിക്ഷ

Feb 6, 2024 at 5:27 pm

Follow us on

ന്യൂഡൽഹി: രാജ്യത്ത് നീറ്റ് അടക്കമുള്ള മത്സര പരീക്ഷകളിലെ ക്രമക്കേട് തടയാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ഇനിമുതൽ ചോദ്യപ്പേപ്പർ ചോർച്ച മുതൽ ആൾമാറാട്ടം വരെയുള്ള തട്ടിപ്പുകൾക്ക് 3 വർഷം മുതൽ 10 വർഷം വരെയുള്ള തടവുശിക്ഷ ലഭിക്കും. വിവിധ മത്സര പരീക്ഷകളിലെ ക്രമക്കേടിന് 10 വര്‍ഷം വരെ ജയില്‍ ശിക്ഷയും ഒരു കോടി രൂപ പിഴയും ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. പരീക്ഷ നടത്തുന്ന സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ വരെ പിഴയും പരീക്ഷാ ചെലവ് നൽകലും ശിക്ഷയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തെ പൊതുപരീക്ഷ നടത്തുന്നതില്‍ നിന്ന് നാല് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്യും.
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വിവിധ പരീക്ഷകൾ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡുകൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ, വിവിധ കേന്ദ്ര വകുപ്പുകളുടെയും അവയുടെ അനുബന്ധ കാര്യാലയങ്ങളിലേക്കുമുള്ള റിക്രൂട്ട്മെന്റ് പരീക്ഷകൾ തുടങ്ങിയവ പുതിയ നിയമനത്തിന്റെ പരിധിയിൽ വരും.


മത്സര പരീക്ഷകളിലെ 15 തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇനി ശിക്ഷ ലഭിക്കും. ചോദ്യപേപ്പർ ചോർച്ച മുതൽ പരീക്ഷയിലെ ആൾമാറാട്ടം, ഉത്തരക്കടലാസുകളിൽ കൃത്രിമം കാണിക്കൽ, രേഖകളിൽ കൃത്രിമം കാണിക്കൽ, കമ്പ്യൂട്ടർ അടിസ്ഥാനപ്പെടുത്തി പരീക്ഷാവ്യവസ്ഥകളിൽ കൃത്രിമം തുടങ്ങി പതിഞ്ചോളം ക്രമക്കേടുകൾ ആണ് പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നത്.
ഒരു വ്യക്തി ഒറ്റയ്ക്കു ചെയ്ത കുറ്റമാണെങ്കിൽ മൂന്നുമുതൽ 5വർഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയും നൽകാം. പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് വ്യക്തമായാൽ 5മുതൽ 10 വർഷംവരെ തടവ് ലഭിക്കും. ഇത്തരം കുറ്റം ചെയ്യുന്നവർക്ക് ഒരു കോടി രൂപയിൽ കുറയാത്ത പിഴയും ചുമത്തും. ക്രമക്കേടിന്
ഏതെങ്കിലും സ്ഥാപനങ്ങൾ കൂട്ടുനിന്നാൽ അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും നിയമം അനുശാസിക്കുന്നുണ്ട്.


പരീക്ഷ നടത്തിപ്പിയുള്ള ഏജൻസികൾക്ക് വീഴ്ച സംഭവിച്ചാൽ ഒരു കോടി രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും.

[

Follow us on

Related News