തിരുവനന്തപുരം:രാമഗുണ്ഡം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ( RFCL) അറ്റൻഡൻ്റ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എസ്എസ്എൽസിയും വിവിധ ട്രേഡുകളിൽ ഐടിഐ യോഗ്യതയും ഉള്ളവർക്കാണ് അവസരം. 18 മുതൽ 30 വയസ് വരെയാണ് പ്രായ പരിധി. കേന്ദ്ര സർക്കാരിന് കീഴിലാണ് നിയമനം. വിവിധ ഗ്രേഡുകളിലായി ഇന്ത്യയൊട്ടാകെ ആകെ 39 ഒഴിവുകളാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21500 രൂപ മുതൽ 52000 രൂപ വരെയാണ് ശമ്പളം. എസ് സി , എസ് ടി വിഭാഗക്കാരൊഴികെയുള്ളവർക്ക് അപേക്ഷാഫീസ് 200 രൂപ. അപേക്ഷയും തസ്തികയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് https://jobapply.in/RFCL2024NonExecITI/എന്ന വെബ് സൈറ്റ് സന്ദർശിക്കുക
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...









