പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

ബിരുദധാരികൾക്ക് ഐഎസ്ആർഒയിൽ അവസരം: സ്ഥിരനിയമനം

Jan 30, 2024 at 6:30 pm

Follow us on

തിരുവനന്തപുരം:ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് വിവിധതരം തസ്തികകളിലെ നിയമനത്തിന് അപേക്ഷിക്കാം. നാഷണൽ റിമോട്ട് സെൻസറിങ് സെൻ്റർ (NRSC) , ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) / സയൻ്റിസ്റ്റ് / എഞ്ചിനീയർ എസ്.സി, മെഡിക്കൽ ഓഫീസർ, ലൈബ്രറി അസിസ്ററൻ്റ് ‘എ’ തുടങ്ങിയ തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
ഇതിൽ ഡിഗ്രി യോഗ്യത ഉള്ളവർക്കായി ആകെ 41 ഒഴിവുകളാണുള്ളത്. അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 12. ബി.ഇ / ബി .ടെക് / എം. ഇ / എം.ടെക്/ എം.എസ്.സി/ ബി.എസ്.സി / എം.ബി ബി.എസ് തുടങ്ങിയ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് സയൻറിസ്റ്റ് / എഞ്ചിനീയർ എസ്‌സി/ മെഡിക്കൽ ഓഫീസർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവർക്ക് 56,100 രൂപ മുതൽ 1,77500 രൂപ വരെ ശമ്പളം. എസ് എസ് എൽ സി / എസ്. എസ് സി +മൂന്ന് വർഷത്തെ ഫസ്റ്റ് ക്ലാസ് ജനറൽ നഴ്സിങ് ഡിപ്ലോമ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. ശമ്പളം 44900 രൂപ മുതൽ 1, 42900 രൂപ വരെ. ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവർക്ക് ലൈബ്രറി അസിസ്റ്റൻ്റ് എ വിഭാഗത്തിൽ അപേക്ഷിക്കാം. ശമ്പളം 44900 രൂപ മുതൽ 1, 42900 രൂപ വരെ. വനിതകൾ എസ് സി, എസ് ടി , പി ഡബ്ല്യൂ ഡി എന്നിവർക്ക് അപേക്ഷാഫീസില്ല മറ്റുള്ളവർക്ക് അപേക്ഷാഫീസ് 750 രൂപ. അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് http://apps.nrscgov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

Follow us on

Related News