കോട്ടയം: എംജി സർവകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ തമിഴ് , പൊളിറ്റിക്കല്‍ സയന്‍സ് (പി.ജി.സി.എസ്.എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019,2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി ജൂലൈ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനര്‍ മൂല്യനിര്‍ണയത്തിനും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
കഴിഞ്ഞ നവംബറില്‍ നടന്ന അഞ്ചാം സെസമസ്റ്റര്‍ ഐ.എം.സി.എ(2020 അഡ്മിഷന്‍ റെഗുലര്‍), ഡിസംബറില്‍ നടന്ന അഞ്ചാം സെമസ്റ്റര്‍ ഐ.എം.സി.എ (2017, 2018, 2019 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി), ഡി.ഡി.എം.സി.എ(2016 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2014, 2015 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി ആറു മുതല്‍ അതത് കോളജുകളില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഫിഷറി ബയോളജി ആന്‍റ് അക്വാകള്‍ച്ചര്‍(സി.എസ്.എസ്-2022 അഡ്മിഷന്‍ റെഗുലര്‍, 2019-2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി നവംബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഏഴിന് പത്തനംതിട്ടയിലെ സ്കൂള്‍ ഓഫ് അപ്ലൈഡ് ലൈഫ് സയന്‍സസില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
യു.ജി. അദാലത്ത് മേഴ്സി ചാന്‍സ് പരീക്ഷ (ഒക്ടോബര്‍ 2022) യുടെ ബി.എസ്സി കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഒന്നു മുതല്‍ അമലഗിരി ബി.കെ. കോളജില്‍ നടത്തും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.