കണ്ണൂർ:സർവകലാശാല ഐടി പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് (പി ജി ഡി ഡി എസ് എ) റെഗുലർ/ സപ്ലിമെന്ററി മെയ് 2023 പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 09 / 02 / 2024 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
🔵അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം ബി എ ഡിഗ്രി (റെഗുലർ-സപ്ലിമെന്ററി – മേഴ്‌സി ചാൻസ് ഉൾപ്പെടെ) ഒക്‌ടോബർ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
🔵06/02/2024, 07/02/2024 എന്നീ തീയതികളിൽ ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ പി ജി (വിദൂര വിദ്യാഭ്യാസം) 2017, 2018, 2019 അഡ്മിഷൻ വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റുകൾ വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകർ ഹാൾടിക്കറ്റുകൾ പ്രിൻറ് എടുത്ത് ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത് ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടതാണ്. ഹാൾ ടിക്കറ്റുകൾ സ്വയം സാക്ഷ്യപെടുത്തിയവർ ഗവൺമെന്റ് അംഗീകരിച്ച ഏതെങ്കിലും ഐ ഡി കാർഡ് പരീക്ഷാ സമയത്ത് കൈയിൽ കരുതേണ്ടതാണ്. 2016 അഡ്‌മിഷനും അതിനു മുൻപുമുള്ള വിദ്യാർത്ഥികൾ താഴെ പറയുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഹാൾ ടിക്കറ്റുകൾ വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതേണ്ടതാണ്. ഹാൾ ടിക്കറ്റുകൾ 31/01/2024 മുതൽ വിതരണം ചെയ്യുന്നതാണ്. ഒന്നാം വർഷ/ രണ്ടാം വർഷ പി ജി പരീക്ഷകൾക്ക് അപേക്ഷിച്ച സെന്ററുകളും അനുവദിച്ച സെന്ററുകളും. അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങൾ ബ്രാക്കറ്റിൽ.
🔵ഗവ: കോളേജ് കാസർഗോഡ് ,ഗോവിന്ദ പൈ മെമ്മോറിയൽ ഗവ: കോളേജ്മഞ്ചേശ്വരം ,നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് , കാഞ്ഞങ്ങാട്.((കണ്ണൂർ യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ ,വിദ്യാനഗർ ,കാസർഗോഡ്) .
🔵പയ്യന്നൂർ കോളേജ് പയ്യന്നൂർ,എസ് .ഇ എസ് കോളേജ് ശ്രീകണ്ഠപുരം, പഴശ്ശി രാജ എൻ എസ് എസ് കോളേജ് മട്ടന്നൂർ ,സർ സയ്യിദ് കോളേജ് തളിപ്പറമ്പ,മഹാത്മാ ഗാന്ധി കോളേജ് ഇരിട്ടി , നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ, കോ ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് മാടായി ,ശ്രീ നാരായണ കോളേജ് തോട്ടട ,ഗവ: ബ്രണ്ണൻ കോളേജ് തലശ്ശേരി ,കെ എം എം ഗവ:വിമൻസ് കോളേജ് കണ്ണൂർ (കണ്ണൂർ യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, യൂണിവേഴ്‌സിറ്റി ക്യാമ്പസ് ധർമശാല)
🔵ഗവ:കോളേജ് മാനന്തവാടി (കണ്ണൂർ യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ ,മാനന്തവാടി ക്യാമ്പസ്).