പ്രധാന വാർത്തകൾ
ഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവംഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻNEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടിസഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ ഒഴിവുകൾ: അപേക്ഷ 4വരെ മാത്രം

കാലിക്കറ്റ് ബിരുദ പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാ വിവരങ്ങൾ, പരീക്ഷാഫലങ്ങൾ

Jan 29, 2024 at 3:30 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 19ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എ. / ബി.കോം. / ബി.ബി.എ. / ബി.എസ് സി. ആൻ്റ് അപ്ലൈഡ്‌ സബ്ജക്ട്സ് (CBCSS-UG 2019 മുതൽ 2023 വരെ പ്രവേശനം, CUCBCSS-UG 2018 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാറ്റി. പുതുക്കിയ വിജ്ഞാപന പ്രകാരം പരീക്ഷകൾ ഏപ്രിൽ 1-ന് തുടങ്ങും. പുതുക്കിയ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ പിന്നീട് അറിയിക്കും.

പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റർ വിവിധ ബി.വോക്. കോഴ്സുകളുടെ നവംബർ 2023 (CBCSS-V-UG 2022 പ്രവേശനം) & നവംബർ 2022 (CBCSS-V-UG 2017 മുതൽ 2021 വരെ പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 12 വരെയും 180/- രൂപ പിഴയോടെ ഫെബ്രുവരി 14 വരെയും അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ജനുവരി 31 മുതൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ വിവിധ ബി.വോക്. കോഴ്സുകളുടെ (CBCSS-V-UG 2018 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 5 വരെയും 180/- രൂപ പിഴയോടെ ഫെബ്രുവരി 7 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷകൾ
എല്ലാ അവസരങ്ങളും നഷ്‌ടമായ ആറാം സെമസ്റ്റർ ബി.ടെക്. (2014 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി 9-ന് തുടങ്ങും. പരീക്ഷാ കേന്ദ്രം:- ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായുള്ള ആറാം സെമസ്റ്റർ ബി.എ. / ബി.കോം. / ബി.ബി.എ. / ബി.എസ് സി. ആൻ്റ് അപ്ലൈഡ്‌ സബ്ജക്ട്സ് (CBCSS-UG 2019 മുതൽ 2021 വരെ പ്രവേശനം, CUCBCSS-UG 2018 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാർച്ച് 11-ന് തുടങ്ങും. സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ പിന്നീട് അറിയിക്കും.

പരീക്ഷാ ഫലങ്ങൾ
എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എ. അറബിക് (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.വോക്. മൾട്ടിമീഡിയ (CBCSS) ഏപ്രിൽ 2022 & ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് നവംബർ 2022 റഗുലർ (2019 പ്രവേശനം) & ഏപ്രിൽ 2023 സപ്ലിമെന്ററി (2015 മുതൽ 2018 വരെ പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.

രണ്ടാം വർഷ ബി.പി എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 8 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം
എസ്.ഡി.ഇ. രണ്ടാം സെമസ്റ്റർ എം.എ. ഹിസ്റ്ററി ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു

Follow us on

Related News