Welcome to School Vartha   Click to listen highlighted text! Welcome to School Vartha
പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

റഗുലർ ബിരുദപഠനം മുടങ്ങിയവർക്ക് എസ്ഡിഇയിൽ തുടർപഠനം

Jan 29, 2024 at 3:30 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ ഓട്ടോണോമസ് / അഫിലിയേറ്റഡ് കോളേജുകളിൽ റഗുലർ ബിരുദപഠനം മുടങ്ങിയവർക്ക് എസ്ഡിഇയിൽ തുടർപഠനം നടത്താൻ അവസരം. ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. ഇക്കണോമിക്സ് / ബി.എ. ഹിസ്റ്ററി / ബി.എ. പൊളിറ്റിക്കൽ സയൻസ് / ബി.എ. ഫിലോസഫി / ബി.എ. സോഷ്യോളജി / ബി.കോം / ബി.ബി.എ. (CUCBCSS & CBCSS) 2018 മുതൽ 2022 വരെ പ്രവേശനം നേടി മൂന്നാം സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് വിദൂര വിദ്യാഭ്യാസ വിഭാഗം വഴി നാലാം സെമസ്റ്ററിൽ (CBCSS-UG 2022 പ്രവേശനം) പ്രവേശനം നേടി പഠനം തുടരാവുന്നതാണ്. പ്രവേശനത്തിന് ഓൺലൈൻ ആയി പിഴ കൂടാതെ ഫെബ്രുവരി 5 വരെയും 100/- രൂപ പിഴയോടെ ഫെബ്രുവരി 9 വരെയും 500/- രൂപ അധിക പിഴയോടെ ഫെബ്രുവരി 13 വരെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റിൽ. ഫോൺ:- 0494 2400288, 2407356.

Follow us on

Related News




Click to listen highlighted text!