തിരുവനന്തപുരം:കേരളത്തിലെ വിവിധ സർക്കാർ, സ്വകാര്യ ഫാർമസി കോളജുകളിലെ 2023-24 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി. അവസാന തീയതി ജനുവരി 20ന് വൈകിട്ട് 5വരെയാണ് നീട്ടിയത്. യോഗ്യരായ വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിൽ 09.01.2024ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.
ആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻ
തിരുവനന്തപുരം:ആയുർവേദ (ഡിഗ്രി/ഡിപ്ലോമ), ഹോമിയോ കോഴ്സുകളിലേക്കുള്ള പ്രവേശന...