പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവിസ് കമീഷൻനിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

കോച്ചിങ് സ്ഥാപനങ്ങളിൽ 16 വയസിൽ താഴെയുള്ളവർക്ക് പ്രവേശനം നൽകരുത്: അധിക ഫീസും പാടില്ല

Jan 18, 2024 at 10:32 pm

Follow us on

ന്യൂഡൽഹി:രാജ്യത്ത് വിവിധ മത്സരപരീക്ഷാ പരിശീലന സ്ഥാപനങ്ങളിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം നൽകരുതെന്ന് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട മാർഗരേഖ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കൈമാറി. രാജ്യത്തെ സ്വകാര്യ കോച്ചിങ് സെന്ററുകള്‍ക്ക് കടിഞ്ഞാണിടുന്നതിനുള്ള നടപടിയാണ് കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കോച്ചിങ് സ്‌ഥാപനങ്ങൾ റജിസ്‌റ്റർ ചെയ്തിരിക്കണമെന്നും എല്ലാ പരീക്ഷ പരിശീലന കേന്ദ്രങ്ങളിലും കൗൺസലിങ് സേവനം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഓരോ സ്ഥാപനവും അവരുടെ ഫീസ്, അധ്യാപകരുടെ യോഗ്യത, ഇതുവരെ പരിശീലനം നേടിയവ രുടെയും അവരിൽ പ്രവേശനം ലഭിച്ചവരുടെയും എണ്ണം, പരിശീലനം ഇടയ്ക്കു നിർത്തിയാലുള്ള റീഫണ്ട് വ്യവസ്ഥ തുടങ്ങിയ വിശദ വിവരങ്ങൾ വെബ്സൈറ്റിൽ നൽകണം. പരീക്ഷകളിലെ റാങ്കുകൾ, വിജയ കണക്കുകൾ തുടങ്ങിയവ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ മാതാപിതാക്കൾക്കും കുട്ടികൾക്കും നൽകരുത്. ബിരുദത്തിൽ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ പരിശീലകരായി നിയമിക്കരുത്. കുട്ടികൾക്ക് 10-ാം ക്ലാസ് പരീക്ഷ കഴിഞ്ഞേ പ്രവേശനം അനുവദിക്കാവൂ.


ന്യായമായ ഫീസേ വാങ്ങാവൂ. കോഴ്‌സിനിടയ്ക്ക് ഫീസ് കൂട്ടരുത്. പാഠ്യപദ്ധതിയും ഫീസും മറ്റും വ്യക്‌തമാക്കുന്ന പ്രോസ്പെ കടസ് ഇറക്കണം. മുഴുവൻ ഫീസും നൽകി ചേരുന്നവർ ഇടയ്ക്കു കോച്ചിങ് അവ സാനിപ്പിച്ചാൽ ബാക്കി തുക (ഹോസ്‌റ്റൽ – മെസ് ഫീസ് ഉൾപ്പെ ടെ) 10 ദിവസത്തിനകം തിരികെ നൽകണം.
സ്‌ഥാപനത്തിനു പല ശാഖകളുണ്ടെങ്കിൽ ഓരോന്നിനും പ്രത്യേകം റജിസ്ട്രേഷൻ ആവശ്യമാണ്. പ്രാദേശിക തലത്തിലാണ് പരിശോധിച്ച് അംഗീകാരം നൽകേണ്ടത്. പുതിയ മാർഗരേഖ അനുസരിച്ച് സംസ്‌ഥാനങ്ങൾ നിയമ നിർമാണം നടത്തണം.

[

Follow us on

Related News