തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിലെ എഡ്യൂക്കേഷണൽ മൾട്ടി മീഡിയ റിസേർച്ച് സെന്റർ തയാറാക്കിയ ബിരുദബിരുദാനന്തരതലത്തിലുള്ള 12 മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. കേരളത്തിലെ വിവിധ കോളേജുകളിൽനിന്നും യൂണിവേഴ്സിറ്റികളിൽനിന്നുമുള്ള വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തിലാണ് ഈ കോഴ്സുകള്‍ തയാറാക്കിയിരിക്കുന്നത്. മൂന്നു മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സുകളിലേയ്കുള്ള പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും കോഴ്സുകളിൽ രജിസ്റ്റർ ചെയ്യുന്നതിനുമായി http://emmrccalicut.org സന്ദർശിക്കുക. ഫോൺ: 9495108193

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....