പ്രധാന വാർത്തകൾ
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്മിഷൻഎം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലംസ്കൂൾ കലോത്സവം: പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 31വരെബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

കാർഷിക വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ കോഴ്‌സുമായി കാർഷിക സർവകലാശാല

Jan 1, 2024 at 5:00 pm

Follow us on

തൃശ്ശൂർ: കാർഷിക വിദ്യാഭ്യാസ മേഖലയിൽ കേരള കാർഷിക സർവകലാശാല സ്വാശ്രയ ബിരുദ കോഴ്സ് ആരംഭിച്ചു. കോട്ടയം കുമരകത്തെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലാണ് 2023-24 അധ്യയന വർഷത്തിൽ ബി. എസ് സി (ഓണേഴ്സ്) അഗ്രികൾച്ചറൽ കോഴ്സ് തുടങ്ങിയത്. KEAM-NEETറാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾക്ക് ഈ കോഴ്സിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത് . പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടാൻ കഴിയാതെ മറ്റു സംസ്ഥാനങ്ങളെ സ്വാശ്രയ കോളേജുകളെ ആശ്രയിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിൽ തന്നെ പഠിക്കുവാൻ കാർഷിക സർവകലാശാലയിലെ ഈ ഈ കോഴ്സ് അവസരം ഒരുക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) ന്റെ പൂർണമായ അംഗീകാരത്തോടുകൂടി സർവ്വകലാശാല നടത്തുന്ന ഈ കോഴ്സുകൾ കേരളത്തിലെ കാർഷിക വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും.

ഈ കോഴ്സിലേക്കുള്ള രണ്ടാംഘട്ട സ്പോട്ട് അഡ്മിഷൻ 03.01.2024 തീയതി പകൽ 11മണിക്ക് തൃശൂർ, വെള്ളാനിക്കര, കേരള കാർഷിക സർവ്വകലാശാല ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കോളേജ് ഓഫ് ഫോറസ്റ്ററിയുടെ സെമിനാർ ഹാളിൽ വെച്ച് നടത്തുന്നു. 2023 വർഷത്തെ KEAM-NEET പ്രവേശന പരീക്ഷയിൽ മെഡിക്കൽ റാങ്ക് ലഭിച്ച വിദ്യാർഥികൾക്ക് പ്രസ്തുത കോഴ്സിന് അഡ്മിഷൻ എടുക്കാവുന്നതാണ്. അഡ്മിഷനുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് http://kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ അന്വേഷണങ്ങൾക്ക് 0487-243-8139

സര്‍ടിഫിക്കറ്റ് കോഴ്സ്
കാര്‍ഷിക സര്‍വ്വകലാശാല ആരംഭിച്ച നൂതന കോഴ്സുകളുടെ ഭാഗമായി ഇ പഠന കേന്ദ്രം “ ഹൈടെക് അഗ്രിക്കള്‍ച്ചര്‍, ഐ ഒ ടി & ഡ്രോണ്‍സ്” എന്ന വിഷയത്തില്‍ 6 മാസത്തെ സര്‍ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു. രാജിസ്ട്രഷന്‍ ഫീസ്‌ 100 രുപ, കോഴ്സ് ഫീസ്‌ 35000. വിശദ വിവരങ്ങള്‍ക്ക് 8547837256, 0487-2438567.

Follow us on

Related News