തിരുവനന്തപുരം:പത്തനംതിട്ട കോന്നിയിലെ കൗൺസിൽ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുള്ള ഫുഡ് പ്രോസസിങ് ആൻഡ് ട്രെയിനിങ് സെന്റ്റിൽ ട്രെയിനിങ് കോ- ഓർഡിനേറ്റർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കരാർ നിയമനമാണ്. ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന് കീഴിലുള്ളതാണ് കേന്ദ്രം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 രൂപ നിരക്കിലാണ് ശമ്പളം. ഫുഡ് ടെക്നോളജി/ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും മോഡേൺ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ സർവീസിൽനിന്ന് വിരമിച്ച പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. അപേക്ഷ ജനുവരി 23 വരെ അപേക്ഷിക്കാം. വിവരങ്ങളും അപേക്ഷാഫോറവും http://supplycokerala.com, http://cfrdkerala.in
ഫോൺ: 0468 2961144.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം:കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ...