പ്രധാന വാർത്തകൾ
പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെസ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെപ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ അപ്രന്റിസ് നിയമനം: ബിടെക്, ഡിപ്ലോമക്കാർക്ക് അവസരം

Dec 31, 2023 at 2:00 pm

Follow us on

തിരുവനന്തപുരം:എറണാകുളം ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ ടെക്നിഷ്യൻ, ട്രേഡ് അപ്രന്റിസ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 28 ഒഴിവുകൾ ഉണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകെ ഒരു വർഷമാണ് പരിശീലനം. ഡിസംബർ 26വരെ http://hoclindia.com വഴി അപേക്ഷ നൽകാം.

ഒഴിവുള്ള വിഭാഗങ്ങളും മറ്റു വിവരങ്ങളും താഴെ
🔵ട്രേഡ് അപ്രന്റിസ് (ഇലക്ട്രീഷ്യൻ, ഫിറ്റർ, മെഷിനിസ്റ്റ്, മെക്കാനിക് ഡീസൽ, വെൽഡർ, ടർണർ, ഇൻസ്ട്രുമെന്റ്. മെക്കാനിക്). ബന്ധപ്പെട്ട വിഭാഗത്തിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. 7700 രൂപയാണ് സ്റ്റൈപ്പൻഡ് ലഭിക്കുക.
🔵ഗ്രാജ്വേറ്റ് അപ്രന്റിസ് (ഫയർ ആൻഡ് സേഫ്റ്റി, കംപ്യൂട്ടർ സയൻസ്). ഫയർ എൻജിനീയറിങ്/സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഐടിയിൽ ബിഇ/ബിടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 10,000 രൂപയാണ് സ്റ്റൈപ്പൻഡ്.
🔵ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ, കമേഴ്സ്യൽ പ്രാക്ടീസ്, ഇൻസ്ട്രുമെന്റേഷൻ). ബന്ധപ്പെട്ട വിഭാഗങ്ങളിൽ ഏതെങ്കിലും ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. 8000 രൂപയാണ് സ്റ്റൈപ്പൻഡ് ലഭിക്കുക.

Follow us on

Related News