തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല നവംബര്‍ എട്ടിന് ഫലം പ്രഖ്യാപിച്ച നാലാം സെമസ്റ്റര്‍ ബി.ആര്‍ക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡുകള്‍ അതത് സെന്ററുകളില്‍ നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ തിരിച്ചറിയില്‍ കാര്‍ഡ് സഹിതം ഹാജരാകണം.
അധ്യാപക ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരിയിലുള്ള സി.സി.എസ്.ഐ.ടിയില്‍ മാത്തമാറ്റിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യാരായ ഉദ്യോഗാര്‍ഥികള്‍ ജനുവരി ഒന്നിന് മുമ്പായി രേഖകള്‍ സഹിതം ഇ-മെയിലില്‍ അപേക്ഷ നല്‍കണം. ccsitmji@uoc.ac.in
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മാത്തമാറ്റിക്‌സ് ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2019 ജൂലായില്‍ നടന്ന വിദൂരവിഭാഗം എം.ബി.എ. (സി.യു.സി.എസ്.എസ്. 2014 പ്രവേശനം) നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം, സൂക്ഷ്മപരിശോധനാഫലം എന്നിവ പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. സംസ്‌കൃത സാഹിത്യം (സ്‌പെഷ്യല്‍), അറബിക്, സോഷ്യോളജി, മലയാളം എക്കണോമിക്‌സ് ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എ. ഹിന്ദി, സംസ്‌കൃത സാഹിത്യം ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.