തിരുവനന്തപുരം:ഡിസംബർ 29, 30 തീയതികളിലായി നടത്തുന്ന കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഹാൾടിക്കറ്റുകൾ നാളെ (20/12/2023) പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഡിസംബർ 29, 30 തീയതികളിലായി നടത്തുന്ന പരീക്ഷക്ക് ഹാൾടിക്കറ്റും കെ-ടെറ്റിന് അപേക്ഷ സമർപ്പിച്ചപ്പോൾ ഓൺലൈനായി രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖയുടെ അസ്സലുമായി എത്തിച്ചേരേണം. തിരിച്ചറിയൽ രേഖയുടെ അസ്സൽ കൊണ്ടുവരാത്തവരേയും ഓൺലൈനായി രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖ കൊണ്ടുവരാത്തവരേയും, തിരിച്ചറിയൽ രേഖകളുടെ പകർപ്പുകൾ മൊബൈലിൽ സേവ് ചെയ്‌തിട്ടുള്ള തിരിച്ചറിയൽ രേഖകൾ എന്നിവ സമർപ്പിക്കുന്നവരേയും പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...