തിരുവനന്തപുരം:സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ ഈ വർഷത്തെ വിദ്യാപോഷിണി ഫെല്ലോഷിപ്പിന് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ‘പരിസ്ഥിതി ഗവേഷണവും വികസനവും’ എന്ന ശീർഷകത്തിൽ ഉൾപ്പെടുന്ന ഫെല്ലോഷിപ്പിനായി അവസാന വർഷ പിജി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും http://envt.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകളും അനുബന്ധ രേഖകളും (soft and hard copy) ഡിസംബർ 15ന് വൈകിട്ട് 5മണിക്ക് മുൻപായി ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 0471 2326264, ഇ-മെയിൽ: environmentdirectorate@gmail.com
തിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശം
തിരുവനന്തപുരം:മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ...