തിരുവനന്തപുരം:എം.ഫാം കോഴ്സ് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്മെന്റ് 11ന് നടക്കും. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിൽ ഒഴിവുള്ള 9 സീറ്റുകളിലെ സ്പോട്ട് അലോട്ട്മെന്റ് 8ന് രാവിലെ 11നും കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഒഴിവുള്ള 23 സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 11ന് രാവിലെ 11നും നടക്കും. കോളജുകളിൽ ഇനി വരുന്ന ഒഴിവുകൾ കൂടി അന്നേ ദിവസത്തെ സ്പോട്ട് അലോട്ട്മെന്റ് മുഖേന നികത്തും. കേരള പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ച എം.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നാണ് അലോട്ട്മെന്റ്. യോഗ്യത തെളിയിക്കുന്നതിന് അസൽ രേഖകൾ, അസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കണം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അന്നു തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: http://dme.kerala.gov.in.

വൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം:കേരള സർവകലാശാലാ രജിസ്ട്രാറായ ഡോ. കെ.എസ്.അനിൽകുമാറിനെ സസ്പെൻസഡ്...