തിരുവനന്തപുരം:എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നു. നിയമനത്തിനായി ഡിസംബർ 19ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത. ECHO, TMT, Holter എന്നിവയിൽ മുൻപരിചയം വേണം. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും പ്രവൃത്തി സമയങ്ങളിൽ 0484 – 2386000 എന്ന നമ്പറിൽ ബന്ധപ്പെടണം.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...







.jpg)

