തിരുവനന്തപുരം:ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രഫസർ, ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങിയ തസ്തികകളിലെ നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ UGC-NET പരീക്ഷ ഇന്നുമുതൽ. പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്സൈറ്റിൽ ഇന്നലെ പ്രസിദ്ധീകരിച്ചിട്ടുണ്ട് (http://ugcnet.nta.ac.in) ഡിസംബർ 6 മുതൽ 22 വരെ 83 വിഷയങ്ങളിലായാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (UGC NET) നടക്കുന്നത്. പരീക്ഷ രണ്ട് പേപ്പറുകളായി തിരിച്ചാണ് നടക്കുന്നത്. പേപ്പർ 1- അദ്ധ്യാപനം, ഗവേഷണം, പൊതുവിജ്ഞാനം എന്നിവയുമായി ബന്ധപ്പെട്ട പൊതുവായ ചോദ്യങ്ങൾ ഉൾക്കൊള്ളുന്നു, അതേസമയം പേപ്പർ 2 ഉദ്യോഗാർത്ഥിയുടെ തിരഞ്ഞെടുത്ത വിഷയത്തെ കേന്ദ്രീകരിച്ചാണ് നടക്കുക.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...