തേഞ്ഞിപ്പലം:എസ്ഡിഇ 2021 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.എ. (ഹിന്ദി, അഫ്‌സലുല്‍ ഉലമ, ഫിലോസഫി, സംസ്‌കൃതം ഒഴികെ) ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ 30-ന് ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം സെന്ററുകളില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494.
പ്രാക്ടിക്കല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ 7-ന് നടക്കും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം., എം.എസ്.ഡബ്ല്യു. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 2024 ജനുവരി 3-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്‌നോളജി, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്, നവംബര്‍ 2023 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 21 വരെയും 180 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എസ് സി. മാത്തമറ്റിക്‌സ് മെയ് 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 19 വരെ അപേക്ഷിക്കാം.