തിരുവനന്തപുരം:പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (OBC) വിദ്യാർത്ഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിങ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിങ് സർവീസ്, തുടങ്ങിയ വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനങ്ങൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം ഇ-ഗ്രാന്റ്‌സ് 3.0 പദ്ധതിക്ക് ഓൺലൈൻ വഴി ഡിസംബർ 15 വരെ അപേക്ഷ നൽകാം. പദ്ധതി സംബന്ധിച്ചുള്ള വിജ്ഞാപനം http://egrantz.kerala.gov.in, http://bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളുമായി ബന്ധപ്പെടണം.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...