കോട്ടയം:മൂന്നാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എം.എസ്.സി, എം.എ (2022 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ക്ക് ഡിസംബര്‍ 12വരെ ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഫൈനോടുകൂടി ഡിസംബര്‍ 13നും സൂപ്പര്‍ ഫൈനോടുകൂടി 14നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പി.എസ്.സി പരീക്ഷാ പരിശീലനം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍റെ ഡിഗ്രി ലെവല്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എം.ജി. സര്‍വകലാശാലാ എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ പരിശീലന പരിപാടി ആരംഭിക്കുന്നു. 22 ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഡിസംബര്‍ എട്ടിനു മുന്‍പ് 04812731025 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബി.വോക് കളിനറി ആര്‍ട്സ് ആന്‍റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്(2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019, 2018 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്-ന്യൂ സ്കീം ഒക്ടോബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 11 മുതല്‍ ആലുവ സെന്‍റ് സേവ്യേഴ്സ് കോളജ് ഫോര്‍ വിമനില്‍ നടത്തും.
മോഡല്‍ 1 ആനുവല്‍ സ്കീം ബി.എസ്.സി ബോട്ടണി പാര്‍ട്ട് 3 മെയിന്‍ പേപ്പറുകള്‍(അദാലത്ത് മെഴ്സി ചാന്‍സ്-യു.ജി.സി സ്പോണ്‍സേഡ് ആനുവല്‍ സ്കീം ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 18 മുതല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.കോം(മോഡല്‍ 1,2,3 -2021 അഡ്മിഷന്‍ റെഗുലര്‍, മെയ് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ 17വരെ അപേക്ഷ സമര്‍പ്പിക്കാം.