പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ബാറ്ററികളിൽ ഉപയോഗിക്കാൻ അടക്കയുടെ തൊലിയിൽ നിന്ന് നാനോ സംയുക്തങ്ങൾ വേർതിരിച്ച് കണ്ണൂർ സർവകലാശാല

Dec 4, 2023 at 6:00 pm

Follow us on

കണ്ണൂർ: ലിഥിയം അയോൺ ബാറ്ററികളിൽ ഉപയോഗിക്കുന്ന നാനോ സിലിക്കൺ അടക്കയുടെ തൊലിയിൽ നിന്ന് നിർമ്മിച്ച് കണ്ണൂർ സർവകലാശാലയുടെ രസതന്ത്ര വിഭാഗം ഗവേഷകർ. സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ പ്രവർത്തിക്കുന്ന രസതന്ത്രവിഭാഗത്തിലെ അധ്യാപകരുടേതാണ് പുതിയ കണ്ടെത്തൽ. ഉയർന്ന സംഭരണ ശേഷി പ്രകടിപ്പിക്കുന്ന സിലിക്കൺ അടിസ്ഥാനമാക്കിയ ലിഥിയം ബാറ്ററികൾ അവയുടെ കുറഞ്ഞ സ്ഥിരത കാരണം നിലവിൽ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നില്ല. എന്നാൽ അടക്കയിൽ നിന്ന് വേർതിരിച്ച സിലിക്കൺ നാനോസംയുക്തങ്ങളുടെ സവിശേഷ രൂപവും ഘടനയും മൂലം ബാറ്ററി നിരവധി തവണ തവണ ചാർജ്ജും ഡിസ്ചാർജും ചെയ്യാൻ കഴിയുന്നതാണെന്നും അതുകൊണ്ടുതന്നെ കൂടുതൽ ഫലപ്രദമാണെന്നും ഗവേഷകർ അവകാശപ്പെട്ടു.

നിലവിൽ ഉപയോഗിക്കുന്ന ഗ്രാഫൈറ്റ് അടിസ്ഥാനമാക്കിയ ഇലക്ട്രോഡുകളെ അപേക്ഷിച്ചു നാല് മടങ്ങ് അധികം സംഭരണ ശേഷി പ്രകടിപ്പിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന അടക്കയിൽ നിന്ന് നീക്കം ചെയ്യുന്ന തൊണ്ടു മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനും അതുവഴി അടക്ക വ്യവസായത്തിൽ നിന്നുള്ള കാർഷിക മാലിന്യങ്ങളുടെ നിർമ്മാർജ്ജനത്തിനും ഈയൊരു കണ്ടെത്തൽ പരിഹാരമാകും. കണ്ണൂർ സർവകലാശാല സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ നാനോ സയൻസ് ആൻഡ് നാനോടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അഞ്ജലി പറവണ്ണൂർ, കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബൈജു വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ നാനോ സംയുക്തങ്ങളടങ്ങിയ ബാറ്ററി വികസിപ്പിച്ചെടുത്തത്. ഭാരതിയാർ സർവകലാശാലയിലെ ഡോ. എൻ പൊൻപാണ്ഡ്യൻ, പി ദീപ്തി, എന്നിവർ ഗവേഷണ സംഘത്തിൽ ഉൾപ്പെടും.

Follow us on

Related News