പ്രധാന വാർത്തകൾ
സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്

കണ്ണൂർ സർവകലാശാല പ്രായോഗിക പരീക്ഷകൾ, പുനർമൂല്യനിർണയ ഫലം

Dec 4, 2023 at 6:00 pm

Follow us on

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എം എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് (ഏപ്രിൽ 2023) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ
ബി ടെക് (സപ്ലിമെന്ററി – മേഴ്‌സി ചാൻസ് – 2007 മുതൽ 2014 അഡ്മിഷൻ) വിദ്യാർത്ഥികളുടെ മൂന്ന്, അഞ്ച് സെമസ്റ്റർ (നവംബർ 2022), നാലാം സെമസ്റ്റർ (ഏപ്രിൽ 2023) കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷകൾ 2023 ഡിസംബർ 14 മുതൽ 19 വരെ തീയതികളിലും നാലാം സെമസ്റ്റർ (ഏപ്രിൽ 2023),അഞ്ചാം സെമസ്റ്റർ (നവംബർ 2022) ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം (ഇ സി ഇ) പ്രായോഗിക പരീക്ഷകൾ 2023 ഡിസംബർ 11 മുതൽ 14 വരെയുള്ള തീയതികളിലും കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രയോഗിക പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷക്ക് മുന്നോടിയായി ലബോറട്ടറി പരിചയപ്പെടുന്നതിനായി കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെടാവുന്നതാണ്.

മൂന്നാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എം എസ് സി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ആന്‍റ് മെഷീൻ ലേണിങ് (റഗുലര്‍/ സപ്ലിമെന്‍ററി), ഒക്ടോബര്‍ 2023 ന്‍റെ പ്രായോഗിക പരീക്ഷ 2023 ഡിസംബർ 08, 11 എന്നീ തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് & സയന്‍സ് കോളേജില്‍ വച്ച് നടത്തുന്നതാണ്.

മൂന്നാം സെമസ്റ്റർ എം എസ് സി ഫിസിക്സ് വിത്ത് കമ്പ്യൂട്ടേഷണല്‍ ആന്‍റ് നാനോസയന്‍സ് സ്പെഷ്യലൈസേഷൻ ഒക്ടോബര്‍ 2023 ന്‍റെ പ്രായോഗിക പരീക്ഷ 2023 ഡിസംബർ 14, 15 എന്നീ തീയതികളിലായി ഗവ. കോളേജ്,കാസറഗോഡിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.

Follow us on

Related News