പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

കണ്ണൂർ സർവകലാശാല വിസി പുനർനിയമനം സുപ്രീംകോടതി റദ്ദാക്കി

Nov 30, 2023 at 10:53 am

Follow us on

തിരുവനന്തപുരം:കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറായി പ്രഫ.ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച സംസ്ഥാന സർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കി. വിസിയെ നിയമിച്ച രീതി ചട്ടവിരുദ്ധമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢം ജസ്റ്റിസ് ജെ.ബി.പർദിവാലയും ജസ്റ്റിസ് മനോജ് മിശ്രയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവച്ച ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നതായും സുപ്രീം കോടതി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് അനാവശ്യ ഇടപെടൽ ഉണ്ടായെന്നുള്ള വാദം അംഗീകരിച്ചും സർവകലാശാല ചാൻസലറായ ഗവർണർ ഒദ്യോഗിക അധികാരം അടിയറവു വച്ചുവെന്നു ചൂണ്ടിക്കാട്ടിയുമാണ് സുപ്രീംകോടതി വിസി പുനർനിയമനം റദ്ദാക്കിയത്. പുനർനിയമനം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണെന്ന് ചൂണ്ടിക്കാട്ടി കേരള രാജ്‌ഭവൻ പുറത്തിറക്കിയ പത്രക്കുറിപ്പും സുപ്രീംകോടതി പരിഗണിച്ചു. പുനർനിയമന വിജ്ഞാപനം ഗവർണറാണു പുറപ്പെടുവിച്ചതെങ്കിലും സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടൽ തീരുമാനത്തെ ബാധിച്ചുവെന്നതു കാണാതിരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

Follow us on

Related News