പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ 17ന്: സ്‌ക്രൈബിനെ ആവശ്യമുള്ളവർക്ക് അപേക്ഷ നൽകാം

Nov 30, 2023 at 6:00 pm

Follow us on

തിരുവനന്തപുരം:കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷകൾ ഡിസംബർ 17ന് നടക്കും. ഗൂരുവായൂർ ദേവസ്വത്തിലെ പാർട്ട്‌ടൈം സ്വീപ്പർ (കാറ്റഗറി നമ്പർ: 23/2022), കൂടൽമാണിക്യം ദേവസ്വത്തിലെ പ്യൂൺ (കാറ്റഗറി നമ്പർ: 16/2023), കഴകം (കാറ്റഗറി നമ്പർ: 17/2023) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകൾ 17ന് രാവിലെ 10.30 മുതൽ 12.15 വരെ തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലാണ് നടക്കുക. ഈ തസ്തികകളുടെ ഒ.എം.ആർ പരീക്ഷയെഴുതുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളിൽ) ഉദ്യോഗാർഥികൾക്ക് സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തീയതിക്ക് ഏഴു ദിവസം മുൻപ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിൽ വഴി അപേക്ഷ നൽകണം. പരീക്ഷയുടെ ഹാൾടിക്കറ്റ് മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റിനോടൊപ്പം (JOB ORIENTED PHYSICAL AND FUNCTIONALITY CERTIFICATION) ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന (എഴുതുവാൻ ബുദ്ധിമുട്ടുണ്ട്) എന്ന് കാണിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് ഇവ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ അപേക്ഷകൾ മാത്രമേ സ്‌ക്രൈബിനെ അനുവദിക്കുന്നതിനു വേണ്ടി പരിഗണിക്കൂ. കൂടുതൽ വിവരങ്ങൾക്ക് കെ.ഡി.ആർ.ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്
http://kdrb.kerala.gov.in സന്ദർശിക്കുക

Follow us on

Related News

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവർക്കടക്കം...