തിരുവനന്തപുരം:2023-24ലെ ഹോമിയോ, സിദ്ധ, യുനാനി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ് വെറ്ററിനറി, കോ ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് &എൻവയൺമെന്റൽ സയൻസ്, ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുളളത്). കോഴ്‌സുകളിൽ രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്‌മെന്റിനു ശേഷം സർക്കാർ/സ്വാശ്രയ കോളേജുകളിൽ നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായി മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് നടത്തുന്നു. മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്‌മെന്റിന് അർഹതയുളള വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച എലിജിബിൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നിലവിൽ എംബിബിഎസ് /ബിഡിഎസ്, ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ ബി.ഫാം/ അഗ്രികൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ വെറ്ററിനറി/ കോ ഓപ്പറേഷൻ &ബാങ്കിംഗ് ക്ലൈമറ്റ് ചെയ്ഞ്ച് &എൻവയൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുളളത്) കോഴ്‌സുകളിൽ പ്രവേശനം ലഭിക്കാത്തതുമായ വിദ്യാർത്ഥികൾ, പ്രവേശനം ആഗ്രഹിക്കുന്ന പക്ഷം നവംബർ 30ന് ഉച്ചയ്ക്ക് രണ്ടിനകം അതത് കോളേജുകളിൽ ബന്ധപ്പെടാവുന്നതാണ്. ഒഴിവ് സംബന്ധിച്ച വിവരങ്ങൾക്കും വിശദമായ വിജ്ഞാപനത്തിനും മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഹെൽപ് ലൈൻ നമ്പർ : 04712525300