തിരുവനന്തപുരം:ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ ബോട്ടണി തസ്തികയിൽ ഭിന്നശേഷി കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബോട്ടണിയിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദവും, B.ED and SET/NET/M.ED/M.PHIL/PHD തത്തുല്യവുമാണ് യോഗ്യത. ശമ്പള സ്‌കെയിൽ: 55200-115300. പ്രായപരിധി: 01.01.2023 ന് 40 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ രണ്ടിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...