തേഞ്ഞിപ്പലം:മൂന്നാം സെമസ്റ്റര്‍ ബി.വോക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022, റഗുലര്‍ നവംബര്‍ 2023 പരീക്ഷകള്‍ ജനുവരി അഞ്ചിന് തുടങ്ങും.
പരീക്ഷാ രജിസ്‌ട്രേഷന്‍
അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം. എല്‍.എല്‍.ബി (ഹോണേഴ്‌സ്) മാര്‍ച്ച് 2023 റഗുലര്‍ പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ ഡിസംബര്‍ ആറ് വരെയും 180 രൂപ പിഴയോടെ ഡിസംബര്‍ എട്ട് വരെയും അപേക്ഷിക്കാം.
ആറാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് ഏപ്രില്‍ 2023, നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിഴയില്ലാതെ ഡിസംബര്‍ ആറ് വരെയും 180 രൂപ പിഴയോടെ ഡിസംബര്‍ എട്ട് വരെയും അപേക്ഷിക്കാം.
പരീക്ഷാ ടൈം ടേബിള്‍
സര്‍വകലാശാലാ നിയമപഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. (ദ്വിവത്സരം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023 പരീക്ഷ ജനുവരി മൂന്നിനും, ഒന്നാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷ ജനുവരി നാലിനും തുടങ്ങും.
വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ ബി.എസ്‌സി. പ്രിന്റിങ് ടെക്‌നോളജി ഏപ്രില്‍ 2017 സപ്ലിമെന്റി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജനുവരി നാലിന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.ബി.എ. (സി.യു.സി.എസ്.എസ്. ഫുള്‍ ടൈം ആന്‍ഡ് പാര്‍ട്ട് ടൈം) വിദ്യാര്‍ഥികള്‍ക്കുള്ള ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 27-ന് തുടങ്ങും.
പരീക്ഷാഫലം
വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി നവംബര്‍ 2021, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, എം.എ. ഹിസ്റ്ററി പ്രീവിയ സ് മെയ് 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍
എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ യഥാക്രമം ഡിസംബര്‍ 11, 12 തീയതികളില്‍ തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജില്‍ നടക്കും.
ബിപിഇഎസ്, ബിപിഎഡ് പ്രവേശനം
2023-24 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സവകലാശാല ഡിപ്പാര്‍ട്ട്‌മെന്റ്/സെന്റര്‍/കോളേജ് എന്നിവയിലേക്കുള്ള ബിപിഇഎസ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്., എം.പി.എഡ്. പ്രവേശനത്തിനായി ലേറ്റ് രജിസ്‌ട്രേഷന്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (admission.uoc.ac.in) പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഡിപ്പാര്‍ട്ട്‌മെന്റ്/കോളേജ്/സെന്ററുകളുടെ നിര്‍ദേശാനുസരണം അപേക്ഷയുടെ പ്രിന്റൗട്ട്, സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, കമ്മ്യൂണിറ്റി, നോണ്‍ക്രിമിലെയര്‍, ഇ.ഡബ്ല്യു.എസ്. എന്നിവ സഹിതം പ്രവേശനത്തിന് ഹാജരാകണം.
email – doaentrance@uoc.ac.in ഫോണ്‍ – 0494 2407017, 7016.