പ്രധാന വാർത്തകൾ
തിരഞ്ഞെടുപ്പ് ജോലി: വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്താനാകില്ലെന്ന് മന്ത്രി വി.ശിവൻകുട്ടികേന്ദ്രം നൽകാനുള്ളത് 1158 കോടി രൂപ: ഫണ്ട് ഉടൻ അനുവദിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടിജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സുകൾക്ക് 28ന് സ്പോട്ട് അലോട്ട്‌മെന്റ്15,000 രൂപയുടെ നോർക്ക സ്കോളർഷിപ്പ്: അപേക്ഷ 30വരെബിഎസ് സി നഴ്‌സിങ് സ്‌പോട്ട് അലോട്ട്‌മെന്റ് 27ന്: പ്രവേശനം 29വരെവിവിധ വകുപ്പുകളിലെ പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 26നകം റിപ്പോർട്ട്‌ ചെയ്യാൻ നിർദേശംഅഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രിസ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽറെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾനവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി

കാലിക്കറ്റ്‌ സർവകലാശാലയുടെ പരീക്ഷവിവരങ്ങൾ, ബിപിഎഡ് പ്രവേശന റാങ്ക് ലിസ്റ്റ്, പരീക്ഷാഫലം

Nov 28, 2023 at 4:00 pm

Follow us on

തേഞ്ഞിപ്പലം:മൂന്നാം സെമസ്റ്റര്‍ ബി.വോക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2022, റഗുലര്‍ നവംബര്‍ 2023 പരീക്ഷകള്‍ ജനുവരി അഞ്ചിന് തുടങ്ങും.

പരീക്ഷാ രജിസ്‌ട്രേഷന്‍
അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം. എല്‍.എല്‍.ബി (ഹോണേഴ്‌സ്) മാര്‍ച്ച് 2023 റഗുലര്‍ പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍. പിഴയില്ലാതെ ഡിസംബര്‍ ആറ് വരെയും 180 രൂപ പിഴയോടെ ഡിസംബര്‍ എട്ട് വരെയും അപേക്ഷിക്കാം.

ആറാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. ഹോണേഴ്‌സ് ഏപ്രില്‍ 2023, നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിഴയില്ലാതെ ഡിസംബര്‍ ആറ് വരെയും 180 രൂപ പിഴയോടെ ഡിസംബര്‍ എട്ട് വരെയും അപേക്ഷിക്കാം.

പരീക്ഷാ ടൈം ടേബിള്‍
സര്‍വകലാശാലാ നിയമപഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. (ദ്വിവത്സരം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023 പരീക്ഷ ജനുവരി മൂന്നിനും, ഒന്നാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷ ജനുവരി നാലിനും തുടങ്ങും.

വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ ബി.എസ്‌സി. പ്രിന്റിങ് ടെക്‌നോളജി ഏപ്രില്‍ 2017 സപ്ലിമെന്റി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജനുവരി നാലിന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.ബി.എ. (സി.യു.സി.എസ്.എസ്. ഫുള്‍ ടൈം ആന്‍ഡ് പാര്‍ട്ട് ടൈം) വിദ്യാര്‍ഥികള്‍ക്കുള്ള ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 27-ന് തുടങ്ങും.

പരീക്ഷാഫലം
വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി നവംബര്‍ 2021, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, എം.എ. ഹിസ്റ്ററി പ്രീവിയ സ് മെയ് 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍
എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ യഥാക്രമം ഡിസംബര്‍ 11, 12 തീയതികളില്‍ തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജില്‍ നടക്കും.

ബിപിഇഎസ്, ബിപിഎഡ് പ്രവേശനം
2023-24 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സവകലാശാല ഡിപ്പാര്‍ട്ട്‌മെന്റ്/സെന്റര്‍/കോളേജ് എന്നിവയിലേക്കുള്ള ബിപിഇഎസ്. (ഇന്റഗ്രേറ്റഡ്), ബി.പി.എഡ്., എം.പി.എഡ്. പ്രവേശനത്തിനായി ലേറ്റ് രജിസ്‌ട്രേഷന്‍ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (admission.uoc.ac.in) പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഡിപ്പാര്‍ട്ട്‌മെന്റ്/കോളേജ്/സെന്ററുകളുടെ നിര്‍ദേശാനുസരണം അപേക്ഷയുടെ പ്രിന്റൗട്ട്, സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, കമ്മ്യൂണിറ്റി, നോണ്‍ക്രിമിലെയര്‍, ഇ.ഡബ്ല്യു.എസ്. എന്നിവ സഹിതം പ്രവേശനത്തിന് ഹാജരാകണം.
email – doaentrance@uoc.ac.in ഫോണ്‍ – 0494 2407017, 7016.

Follow us on

Related News

ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സുകൾക്ക് 28ന് സ്പോട്ട് അലോട്ട്‌മെന്റ്

ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സുകൾക്ക് 28ന് സ്പോട്ട് അലോട്ട്‌മെന്റ്

തിരുവനന്തപുരം:ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ആരോഗ്യ...