തിരുവനന്തപുരം:ഒബിസി വിഭാഗത്തിൽപ്പെട്ട നഴ്സിങ് വിദ്യാർത്ഥികൾക്ക് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിങ് പഠനം പൂർത്തീകരിച്ച് രണ്ടു വർഷം പൂർത്തിയായിട്ടില്ലാത്ത ഉദ്യോഗാർഥികൾക്കും, ബി.എസ്.സി നഴ്‌സിങ് നാലാം വർഷം പഠിക്കുന്ന വിദ്യാർഥികൾക്കും IELTS/TOEFL/OET/NCLEX (International English Language Testing System/ Test of English as a Foreign Language/ Occupational English Test/ National Council Licensure Examination തുടങ്ങിയ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകളുടെ പരിശീലനത്തിന് ഓൺലൈൻ അപേക്ഷ നൽകാം. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന പദ്ധതിയാണിത്. http+//egrantz.kerala.gov.in എന്ന സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിജ്ഞാപനം http://egrantz.kerala.gov.in, http://bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 23.

എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടി
തിരുവനന്തപുരം:സംസ്ഥാന എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം...