പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

സംസ്ഥാന ശുചിത്വ മിഷനിൽ വിവിധ തസ്തികളിൽ നിയമനം: 80,000 രൂപവരെ ശമ്പളം

Nov 26, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന ശുചിത്വ മിഷനിൽ വിവിധ ഒഴിവുകളിലെ കരാർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വാട്ടർ, സാനിറ്റേഷൻ ആൻഡ് ഹൈജീൻ അഥവാ WASH പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ 182 ഒഴിവുകളിലേക്കാണ് നിയമനം. http://kcmd.in വഴി നവംബർ 30 വരെ അപേക്ഷിക്കാം. തസ്തിക വിവരങ്ങൾ താഴെ.

🔵ബ്ലോക്ക് കോ-ഓ ർഡിനേറ്റർ.152 ഒഴിവുകൾ. ബിടെക്,എംഎസ്ഡബ്ല്യു,എംബിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം. അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും 3 വർഷത്തെ പ്രവർത്തി പരിചയവും മതി. ശമ്പളം 30,000 രൂപ.

🔵എസ്ഡബ്ല്യുഎം കൺസൽറ്റന്റ്. ആകെ 14 ഒഴിവുകൾ. എംടെക് എൻവയൺമെന്റൽ എൻജിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോളിഡ് വേസ്റ്റ് മാനേജ്മെന്റിൽ പ്രാഗത്ഭ്യം ഉണ്ടാവണം. 2 വർഷത്തെ പ്രവർത്തി പരിചയം വേണം. ശമ്പളം 60,000 രൂപ.
🔵എൽഡബ്ല്യുഎം കൺസൽറ്റന്റ്. ആകെ 14 ഒഴിവുകൾ. എംടെക് എൻവയൺമെന്റൽ എൻജിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ലിക്വിഡ് വേസ്റ്റ് മാനേജ്മെന്റിൽ പ്രാഗത്ഭ്യം ഉണ്ടാവണം. 2 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. ശമ്പളം 60,000 രൂപ.
🔵എസ്ഡബ്ല്യുഎം സ്പെഷലിസ്റ്റ്. ഒരൊഴിവ്. എംടെക് എൻവയൺമെന്റൽ എൻജിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോളിഡ് വേസ്റ്റ് മാനേജ്മെന്റിൽ പ്രാഗത്ഭ്യം വേണം. 5 വർഷത്തെ പ്രവർത്തി പരിചയം വേണം. ശമ്പളം 80,000 രൂപ.
🔵എൽഡബ്ല്യുഎം സ്പെഷലിസ്റ്റ്. ആകെ ഒരൊഴിവ്. എംടെക് എൻവയൺമെന്റൽ എൻജിനീയറിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ലിക്വിഡ് വേസ്റ്റ് മാനേജ്മെന്റിൽ പ്രാഗത്ഭ്യം വേണം. 5 വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. ശമ്പളം 80,000 രൂപ.
പ്രായപരിധി 45 വയസ്സ്.

Follow us on

Related News