തിരുവനന്തപുരം:ഇന്ത്യൻ ആർമി ഡെന്റൽ കോറിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസർ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ http://joinindianarmy.nic.in വഴി ഓൺലൈനായി ഡിസംബർ 17നകം സമർപ്പിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ആകെ 28 ഒഴിവുകളാണ് ഉള്ളത്. ബിഡിഎസ് (ബിഡിഎസ് അവസാന വർഷം 55 ശതമാനം മാർക്ക് നേടണം)/ എംഡിഎസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഒരു വർഷ റൊട്ടേറ്ററി ഇന്റേൺഷിപ് 2022 ജൂൺ 30നകം പൂർത്തിയാക്കിയവരാകണം. 2023 ഡിസംബർ 31 വരെ കാലാവധിയുള്ള പെർമനന്റ് ഡെന്റൽ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരുമാകണം അപേക്ഷകർ.
പ്രായപരിധി 45വയസ്സ്.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...