തിരുവനന്തപുരം:ശബരിമല മണ്ഡലകാല മകരവിളക്ക് കാലത്ത് ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് താൽക്കാലിക അടിസ്ഥാനത്തിൽ സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. വിമുക്ത പോലീസ് ഉദ്യോഗസ്ഥർ, ആർമി ഉദ്യോഗസ്ഥർ, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും വിരമിച്ചവർ, എൻ.സി.സി, എസ്.പി.സി, മുൻ എൻ.സി.സി കേഡറ്റുകൾ തുടങ്ങിയവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവർ ബയോഡേറ്റ സഹിതമുള്ള അപേക്ഷ 29നകം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ എത്തിക്കണം.
വിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രം
തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിൽ 38 തസ്തികകളിലായി നടത്തുന്ന...







