തിരുവനന്തപുരം:മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദധാരികളായ വനിതകൾക്ക് ഫെസിലിറ്റേറ്റർ ആകാൻ അവസരം. കൊല്ലം ജെഎൽജി പദ്ധതിയുടെ ഭാഗമായാണ് ഒരു വർഷത്തേക്ക് ഫെസിലിറ്റേറ്റർ നിയമനം നടക്കുന്നത്. നൈപുണ്യ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് മുൻഗണന. പ്രായപരിധി 35 വയസ്സ്. പൂരിപ്പിച്ച അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നവംബർ 25നകം ലഭിച്ചിരിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: ശക്തി കുളങ്ങര ഓഫീസ്,
മത്സ്യഭവൻ ഓഫീസ്. 85477 83211.
ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്
തിരുവനന്തപുരം:കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനും...