പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

അധ്യാപക നിയമനം, ഫിസിക്‌സ് അദ്ധ്യാപകര്‍ക്ക് പരിശീലനം, ഫീല്‍ഡ് അസിസ്റ്റന്റ്

Nov 21, 2023 at 5:00 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവിഭാഗം കോഴിക്കോട് ഡയറ്റുമായി സഹകരിച്ചുകൊണ്ട് ഹൈസ്‌കൂള്‍ വിഭാഗം ഫിസിക്‌സ് അദ്ധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 27 മുതല്‍ 29 വരെ സര്‍വകലാശാലാ കാമ്പസിലാണ് പരിശീലനം. പ്രമുഖ ശാസ്ത്രജ്ഞരും അദ്ധ്യാപകരും ക്ലാസ്സുകള്‍ നയിക്കും. തെരഞ്ഞെടുക്കപ്പെട്ട 40 അദ്ധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ വിവിധ അദ്ധ്യാപക തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ഡിസംബര്‍ 26-ന് മുമ്പായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍

ഫീല്‍ഡ് അസിസ്റ്റന്റ് അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഡിസംബര്‍ 1-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായി കണ്ടെത്തിയവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

Follow us on

Related News