തേഞ്ഞിപ്പലം:എസ്ഡിഇ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ വിവിധ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികളുടെ ഐഡി കാര്‍ഡ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. യുജിസി നിര്‍ദ്ദേശിച്ച അക്കാദമിക് ക്രഡിറ്റ് ബാങ്ക് ഐ.ഡി. തയ്യാറാക്കാത്ത വിദ്യാര്‍ത്ഥികളുടെ ഐ.ഡി. കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. എസ്.ഡി.ഇ വെബ്‌സൈറ്റില്‍ സൂചിപ്പിച്ചിട്ടുള്ള നടപടിക്രമങ്ങളിലൂടെ എ.ബി.സി. ഐ.ഡി. നമ്പര്‍ സ്വയം തയ്യാറാക്കി പകര്‍പ്പ് എസ്.ഡി.ഇ. ഓഫീസില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഡി. കാര്‍ഡ് ലഭ്യമാകുകയുള്ളൂ. ഫോണ്‍ 0494 2407356, 2400288.
അക്കാഡമിക് കൗണ്‍സില്‍
കാലിക്കറ്റ് സര്‍വകലാശാലാ അക്കാഡമിക് കൗണ്‍സില്‍ മീറ്റിംഗ് ഡിസംബര്‍ 20-ന് രാവിലെ 10 മണിക്ക് സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ നടക്കും.
പരീക്ഷാ അപേക്ഷ
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 7 വരെയും 180 രൂപ പിഴയോടെ 11 വരെയും നവംബര്‍ 24 മുതല്‍ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 11 വരെയും 180 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.എഡ്. (രണ്ട് വര്‍ഷം) നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 2024 ജനുവരി 4-ന് തുടങ്ങും. .
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.