തിരുവനന്തപുരം:വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഡ്രംസ് അധ്യാപകനെ ആവശ്യമുണ്ട്.. അപേക്ഷ നവംബർ 28 വരെ സ്വീകരിക്കും. യോഗ്യത അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കം ഓഫീസ് മുഖാന്തിരമോ, secretaryggng@gmail.com എന്ന മെയിൽ ഐ.ഡി വഴിയോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2354771.
രജിസ്ട്രാർ ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്സിങ് കോളജിലെ പ്രിൻസിപ്പൽ/പ്രൊഫസർ തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഡിസംബർ 19 വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.