തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല 2023 വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശന പരീക്ഷ ഡിസംബര്‍ 2-ന് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പരീക്ഷാഫലങ്ങൾ
നാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് പ്ലാന്റ് സയന്‍സ് ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം വര്‍ഷ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി നവംബര്‍ 2021 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
ഒന്നാം വര്‍ഷ എം.എ. സോഷ്യോളജി മെയ് 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷകൾ
ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2022, ഏപ്രില്‍ 2023 പരീക്ഷകളുടെ എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷ 21, 22, 23, 24 തീയതികളില്‍ നടക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. സുവോളജി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ട്, മൂന്ന് വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.